ambadi
Would you like to react to this message? Create an account in a few clicks or log in to continue.

ക്ഷേത്രങ്ങളിലൂടെ

Go down

ക്ഷേത്രങ്ങളിലൂടെ Empty ക്ഷേത്രങ്ങളിലൂടെ

Post by Ambadi Tue Feb 14, 2017 1:49 pm

ക്ഷേത്രങ്ങളിലൂടെ

Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ക്ഷേത്രങ്ങളിലൂടെ Empty Re: ക്ഷേത്രങ്ങളിലൂടെ

Post by Ambadi Tue Feb 14, 2017 1:49 pm

ചില ക്ഷേത്ര അറിവുകൾ ചുവടെ ചേർക്കുന്നു...,  

ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം? 

തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം) 
 

വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം? 

ബദരിനാഥ് 
 

ലോകത്തിൽ മഹാഗണപതിയും ശ്രീകൃഷ്ണനും ഒരുമിച്ചു വാഴുന്ന ഒരേയൊരു ക്ഷേത്രമേത്?

മള്ളിയൂർ ക്ഷേത്രം (മാഞ്ഞൂർ - കോട്ടയം)
 

തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം? 

ബ്രഹദീശ്വര ക്ഷേത്രം 
 

27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം? 

തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്) 
 

108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം? 

വൈക്കം മഹാദേവക്ഷേത്രം (കോട്ടയം) 
 

1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം? 

ചിദംബരം (തമിഴ്നാട്) 
 

108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്? 

തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ) 
 

108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം? 

ശ്രീരംഗം (തൃശ്ശിനാപ്പിള്ളി) 
 

പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം 
കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ) 
 

4 തന്ത്രിമാർ ഉള്ള ക്ഷേത്രം? 

തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ) 
 

7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്? 

ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്) 
 

16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്‌? 

തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി) 
 

ഏതു ക്ഷേത്രത്തിലാണ് രാശിചക്രത്തെ സൂചിപ്പിക്കുന്ന 12 തൂണുകളിൽ ഓരോ രാശിയിൽ നിന്നും സൂര്യൻ മറ്റേ രാശിയിലേയ്ക്ക് നീങ്ങുമ്പോൾ അതനുസരിച്ച് ഓരോ തൂണിലും സൂര്യപ്രകാശം ലഭിക്കുന്നത്? 

ശ്രീവിദ്യാശങ്കര ക്ഷേത്രം (കർണ്ണാടക - ശ്രംഗേരി) 
 

നാട്യശാസ്ത്രത്തിലെ 108 നൃത്തഭാവങ്ങൾ ഏതു ക്ഷേത്രഗോപുരത്തിലാണുള്ളത്? 

ചിദംബരം ക്ഷേത്രഗോപുരത്തിൽ (തമിഴ്നാട്) 
 

വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം 

തിരുഐരാണികുളം ക്ഷേത്രം (എറണാകുളം) 
 

ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്? 

തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി) 
 

അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത് 
മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ) 
 

നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ? 

തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട) 
 

ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്? 

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ) 
 

വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത് 

തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ) 
 

മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം? 

നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ക്ഷേത്രങ്ങളിലൂടെ Empty Re: ക്ഷേത്രങ്ങളിലൂടെ

Post by Ambadi Wed Feb 15, 2017 2:05 pm

*നിറപറ*
മുഖ്യമായും ഈശ്വരപ്രീതിക്കുള്ള ഒരു വഴിപാടാണ് ഇത്.
ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകള്‍ക്ക് നിറപറ വയ്ക്കാറുണ്ട്.
നിറപറക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും, മലരും, അരിയും മറ്റും നിറപറ വഴിപാടായി ചിലര്‍ കഴിച്ചുവരുന്നു.
ഹിന്ദുക്കള്‍ കതിര്‍മണ്ഡപത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്‍പില്‍ നിറപറയും, പറയുടെ മദ്ധ്യത്തില്‍ തെങ്ങിന്‍പൂക്കുലയും വയ്ക്കുന്നു.
തൂശനില അഥവാ നാക്കിലയില്‍ വേണം പറ വയ്ക്കാന്‍. *പറയുടെ പാലം കിഴക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറ വയ്ക്കാവു*.
വാലുള്ള കുട്ടയില്‍ നെല്ല് എടുത്തു വച്ച് അതില്‍നിന്നു ഭക്തിപൂര്‍വ്വം ഇരുകൈകളുംകൊണ്ട് വാരി മൂന്നുപ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്റെ വാലില്‍കൂടി നെല്ല് പറയില്‍ ഇടുക. *പറനിറഞ്ഞു ഇലയില്‍ വിതറിവീഴുന്നതുവരെ നെല്ല് ഇടണം*.
*നിറപറ ഗുണങ്ങള്‍*
1. ദേവസന്നിധിയില്‍ നെല്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
കുടുംബഐശ്വര്യം, യശസ്സ്
2. ദേവസന്നിധിയില്‍ അവില്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
ദാരിദ്ര്യ ശമനം
3. ദേവസന്നിധിയില്‍ മലര്‍പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി
4. ദേവസന്നിധിയില്‍ ശര്‍ക്കരപറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
ശത്രു ദോഷം നീങ്ങും.
5. ദേവസന്നിധിയില്‍ നാളികേര പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം നീങ്ങും.
6. ദേവസന്നിധിയില്‍ പുഷ്പം പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
മാനസിക ദുരിതങ്ങള്‍ നീങ്ങും.
7. ദേവസന്നിധിയില്‍ പഴം പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
കാര്‍ഷിക അഭിവൃദ്ധി ലഭ്യമാകും.
8. ദേവസന്നിധിയില്‍ മഞ്ഞള്‍ പറവെച്ചാല്‍ ലഭിക്കുന്ന ഗുണം ?
മംഗല്യഭാഗ്യം
9. ദേവസന്നിധിയില്‍ എള്ള് പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
രാഹുദോഷം നീങ്ങും, ശാശ്വത സുഖം.
10. ദേവസന്നിധിയില്‍ നാണയ പറ വെച്ചാല്‍ ലഭിക്കുന്ന ഗുണം ?
ധനസമൃദ്ധി.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ക്ഷേത്രങ്ങളിലൂടെ Empty Re: ക്ഷേത്രങ്ങളിലൂടെ

Post by Ambadi Fri Feb 17, 2017 8:40 pm

പ്രസാദം


അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന്
കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം.


മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ക്ഷേത്രങ്ങളിലൂടെ Empty Re: ക്ഷേത്രങ്ങളിലൂടെ

Post by Ambadi Mon Feb 20, 2017 2:43 pm

വഴിപാട്


ഏതെങ്കിലും അമ്പലത്തില്‍ വഴിപാടു നേര്‍ന്നു, കാലക്രമേണ അത് കഴിക്കാന്‍ മറന്നു കൂടാതെ നേര്‍ന്ന വഴിപാടും മറന്നു,പലരുടെയും സംശയം ആണിത്. അതിനും പ്രധിവിധി ഉണ്ട് .


ഏതു അമ്പലത്തിലേക്കാണോ നേര്‍ന്നത് കുറച്ചു നാണയം എടുത്ത് ഉഴിഞ്ഞു ഭണ്ടാരത്തില്‍ ഇടുക . ഇതിനെ തെറ്റു പണം എന്നാണ്
പറയുന്നത്. അഥവാ ഏതു അമ്പലമാണെന്നും മറന്നു പോയെങ്കില്‍ അടുത്തുള്ള ശിവ ക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ ഈ തെറ്റു പണം നിക്ഷേപിച്ചാല്‍ മതിയാകും.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ക്ഷേത്രങ്ങളിലൂടെ Empty Re: ക്ഷേത്രങ്ങളിലൂടെ

Post by Ambadi Mon Feb 20, 2017 2:46 pm

ക്ഷേത്രങ്ങളിലൂടെ 1p9tfC5vleMmtGYHwW1LLhF-Wie1tQBAUIHxKXapF1eg4S5tuLOIQcykIKgyL21IBQLl2CXMB_qf1g=w1600-h900-rw-no
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ക്ഷേത്രങ്ങളിലൂടെ Empty Re: ക്ഷേത്രങ്ങളിലൂടെ

Post by Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum