ambadi
Would you like to react to this message? Create an account in a few clicks or log in to continue.

ആരോഗ്യം!!!!

Go down

ആരോഗ്യം!!!! Empty ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 3:49 am

തുളസി: ഒരു ഔഷധ കലവറ

ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് തുളസി. വീട്ടുവളപ്പിലെ ഒരു കൊച്ചു വൈദ്യനാണ് ഈ നാണം കുണുങ്ങി എന്നു തന്നെ പറയാം.

ക്ഷയരോഗത്തെ പ്രതിരോധിക്കാനും തുളസിയ്ക്കു കഴിവുണ്ട്.

വൈറല്‍ പനിയ്ക്കും സാധാരണ പനിയ്ക്കും ജലദോഷത്തിനും തുളസി കൊണ്ടുള്ള കഷായം ഉത്തമമാണ്.

തുളസിയുടെ സത്തു ചേര്‍ത്തുണ്ടാക്കുന്ന ലായിനിയ്ക്ക് കൊതുക് മുട്ടകളെ നശിപ്പിക്കാന്‍ കഴിവുണ്ട്.

മലേറിയയെ ചെറുക്കാനും തുളസിയ്ക്ക് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

തുളസിയ്ക്ക് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ട്.

അലര്‍ജിയും ആസ്ത്മയും തുളസിയുടെ നാട്ടുവൈദ്യം കൊണ്ടു മാറ്റിയെടുക്കാനാകുമത്രേ.

കടുത്ത മന: സംഘര്‍ഷം അനുഭവിക്കുന്ന ആള്‍ക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ തുളസിയുടെ സത്തിന് കഴിയും.

തുളസിയുടെ ഗന്ധത്തിനു പോലും മനസംഘര്‍ഷം കുറയ്ക്കാനുള്ള അപൂര്‍വ്വമായ ശേഷിയുണ്ട്.

തുളസിയുടെ ഇലകളിലടങ്ങിയിരിക്കുന്ന അര്‍സോളിക് ആസിഡിന് വന്ധ്യതയെ ചെറുക്കാനാവുമത്രേ.

തുളസിയുടെ ഇല സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവിനെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ഹൃദ്രോഗത്തെ ഫലപ്രദമായി ചെറുക്കാനുള്ള കഴിവ് തുളസിക്കുണ്ട്. തുളസിയുടേ സ്ഥിരമായ ഉപയോഗം രക്തസമ്മര്‍ദ്ദം കുറയ്ക്കും.

അതിലൂടെ ഹൃദയാഘാതത്തെ അകറ്റിനിര്‍ത്താനും തുളസിയ്ക്കു കഴിയും.

ഉണക്കിപ്പൊടിച്ച ഒരുഗ്രാം തുളസിയിലയും ഒരു സ്പൂണ്‍ വെണ്ണയും തേനും ചേര്‍ത്ത് കഴിക്കുന്നത് നല്ലൊരു ടോണിക്കിന്‍റെ ഗുണം ചെയ്യും.

തുളസിച്ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്തും.

ത്വക്ക് രോഗങ്ങള്‍ക്ക് തുളസി കുഴമ്പു പോലെ അരച്ച് പുരട്ടുന്നത് ഫലപ്രദമാണ്.
ചുമയ്ക്കും ബ്രോങ്കൈറ്റിസിനും തുളസി ഫലപ്രദമാണ്.

പല്ലുവേദനയ്ക്ക് തുളസിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു വായ കഴുകുന്നത് നന്ന്.

തുളസിച്ചായ പനിയും ചുമയും കഫ ദോഷവും ശമിപ്പിക്കും. ശരീരത്തിന്‍റെ ഉന്‍മേഷം വര്‍ദ്ധിപ്പിക്കുന്ന ഒരു പാനീയം കൂടിയാണീത്


Last edited by Ambadi on Mon Jan 07, 2013 3:56 am; edited 1 time in total
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 3:50 am

ആരോഗ്യം!!!! 375502_400445273321055_972595099_n
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 3:55 am

തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല…പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല.ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍ .പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.

അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ ‘നോ’ എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.

ബദാം

പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇഎന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്)

മുട്ട

ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍

An apple a day keeps the doctor away എന്നാണ് ചൊല്ല് .അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്

തൈര്

ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.

മീന്‍

നോണ്‍ – വെജിറ്റേറിയന്‍ ന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.

ചോളം

അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.

പച്ചിലക്കറികള്‍

കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.

സ്‌ട്രോബെറി & മൾബറി

ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.

വെജിറ്റബിള്‍ സൂപ്പ്

സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും.

പയറുവര്‍ഗങ്ങള്‍

ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.

ഒഴിവാക്കേണ്ടവ

ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.അതുപോലെ തന്നെ വയര്‍ കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട ആഹാരങ്ങളുമുണ്ട്.പൊറോട്ട,മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട് വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 3:55 am

ആരോഗ്യം!!!! 574983_309486682496656_1341423026_n
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 3:56 am

ആരോഗ്യം!!!! 602737_309533319158659_1148239337_n
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 3:58 am

കുഞ്ഞുങ്ങള്‍ക്ക് ആയുര്‍വേദം

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന രോഗങ്ങള്‍ ചെറുക്കാന്‍ പല വഴികളുണ്ട്...

കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ വള്ളുവനാട്ടിലൊരു ചൊല്ലുണ്ട്, 'ദൈവംപാതി, നായര് പാതി' എന്നാണ് ഇവിടെയുള്ളവര്‍ പറയുക. രോഗങ്ങള്‍ ചാത്തര്‌നായര് വൈദ്യന്മാര്‍ ഭേദമാക്കുന്നു എന്നാണ് നൂറ്റാണ്ടുകളായുള്ള വിശ്വാസം. ഇതുതന്നെയാണ് ചികിത്സയിലെ വിജയരഹസ്യമെന്ന് 60 വര്‍ഷമായി ബാലചികിത്സാ രംഗത്തുള്ള ചാത്തര് നായര് സ്മാരക വൈദ്യശാലയിലെ ചീഫ് ഫിസിഷ്യന്‍ എം. ഗംഗാധരന്‍ വൈദ്യര്‍ പറയുന്നു.

''ഗര്‍ഭിണികളുടെ ആഹാരവും മരുന്നുമാണ് കുഞ്ഞിന്റെ ആരോഗ്യം നിര്‍ണയിക്കുന്നത്. ഈ രണ്ടുകാര്യങ്ങളിലുമുള്ള അമ്മയുടെ കരുതല്‍ ഭാവിയില്‍ കുഞ്ഞുങ്ങള്‍ക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കും''- ഗംഗാധരന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭിണികള്‍ പഥ്യാഹാരം ശീലിക്കണം. തീക്ഷ്ണവും ഉഷ്ണവുമായ ഭക്ഷണങ്ങള്‍ (എരിവുള്ളതും ചൂടുള്ളതും) പാടില്ല. ഇറച്ചിയും മുട്ടയും മീനുമൊന്നും അധികം കഴിച്ചില്ലെങ്കിലും പ്രശ്‌നമില്ല. ഇലക്കറികള്‍ പ്രത്യേകിച്ച് ചീര ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തണം.

പാല്‍ കുടിക്കുന്നത് ശീലമാക്കാം. കുറുന്തോട്ടി വേരിട്ട് തിളപ്പിച്ച പാല്‍ ഗര്‍ഭകാലത്ത് നല്ലതാണ്. മഹാകല്യാണഘൃതം, മഞ്ചിഷ്ടാദിഘൃതം എന്നിവയും കഴിക്കണം. മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭം അലസിപ്പോകല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഈ മരുന്നുകള്‍ സഹായിക്കും. മഹാകല്യാണഘൃതം കഴിക്കുന്നത് കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിവൈകല്യങ്ങള്‍ ഒഴിവാക്കാന്‍ നല്ലതാണ്. ഗര്‍ഭിണികളുള്ള വീട്ടിലെ അന്തരീക്ഷം ശാന്തമാവണമെന്ന് ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നുണ്ട്. ഗര്‍ഭിണികളെ എപ്പോഴും സന്തോഷിപ്പിക്കണം. അവരോട് നല്ല വാക്കുകള്‍ പറയണം. ദുഃഖവാര്‍ത്തകളൊന്നും അറിയിക്കരുത്.

ജനിച്ച ഉടന്‍ ചികിത്സ

കുഞ്ഞ് ജനിച്ച ഉടന്‍ പ്രതിരോധ ചികിത്സ തുടങ്ങണമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. നിലംപരണ്ട നീരില്‍ വയമ്പ് അരച്ച് മൂന്നു തുള്ളി കുഞ്ഞിന്റെ മൂര്‍ധാവില്‍ ഉറ്റിക്കുക. ഇത് മൂന്നു ദിവസം തുടരണം. പ്രസവക്ലേശത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതുവഴി പരിഹരിക്കാം. അതേപോലെ വാത-പിത്ത-കഫ ദോഷങ്ങളും അകറ്റിനിര്‍ത്തും. നവജാതശിശുവിനെ കുളിപ്പിക്കാന്‍ തുടങ്ങുന്ന സമയത്ത് തേന്‍, നെയ്യ്, സ്വര്‍ണം എന്നിവ നെല്ലിക്കയിലരച്ചുപുരട്ടുന്നത് പേശികള്‍ക്ക് കരുത്തുണ്ടാക്കാന്‍ സഹായിക്കും. സ്വര്‍ണധാതു ശരീരത്തിലെത്തുന്നത് സെറിബ്രല്‍ പാള്‍സിപോലുള്ള രോഗങ്ങളെ തടഞ്ഞുനിര്‍ത്തും.

ബുദ്ധിവൈകൃതങ്ങള്‍, അപസ്മാരപ്രശ്‌നങ്ങള്‍ എന്നിവ വരാതിരിക്കാനും മരുന്നുണ്ട്. വയമ്പ്, രുദ്രാക്ഷം, ചിറ്റേരി എന്നിവ അരച്ച് നെല്ലിക്ക നീരില്‍ കൊടുത്താല്‍ മതി. ബുദ്ധി വളര്‍ച്ചയ്ക്ക് ബ്രഹ്മീഘൃതം, സാരസ്വതം നെയ്യ് എന്നിവ നല്ലതാണ്. സാരസ്വതം നെയ്യ് ദിവസവും നല്‍കുന്നത് കാന്തി, ആയുര്‍ബലം, വിശപ്പ്, ഓര്‍മശക്തി എന്നിവ വര്‍ധിപ്പിക്കും.


മഴക്കാലം രോഗകാലം

മഴക്കാലത്ത് കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ ഏറെ ശ്രദ്ധ വേണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇറച്ചി, മീന്‍ ഉപയോഗം കുറയ്ക്കുക. സൂപ്പുകള്‍ കഴിക്കാം. ആട് സൂപ്പ്, കോഴിസൂപ്പ് എന്നിവയൊക്കെ നല്ലതാണ്. പക്ഷേ, അളവ് കുറച്ചുമതി. ദിവസം രണ്ടു സ്​പൂണ്‍ വീതം സൂപ്പ് കൊടുക്കാം.

തുളസിയിലയിട്ട വെള്ളംകൊണ്ട് ആവിപിടിച്ചാല്‍ വര്‍ഷകാലത്തെ പല രോഗങ്ങളും അകറ്റിനിര്‍ത്താം. ഒരു സ്​പൂണ്‍ തുളസിനീര് ദിവസം രണ്ടുനേരം കൊടുക്കുന്നതും നല്ലതാണ്. അല്പം മുതിര്‍ന്ന കുട്ടികള്‍ക്ക് നവരയരികൊണ്ട് കഞ്ഞിവെച്ചുകൊടുക്കാം. രോഗങ്ങള്‍ വരാതിരിക്കാന്‍ ഇതുമൊരു മുന്‍കരുതലാണ്.

രോഗം വന്നാല്‍

മഴക്കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വരുന്ന മിക്ക രോഗങ്ങള്‍ക്കും വീട്ടില്‍ത്തന്നെ ചികിത്സയുണ്ട്.

പനി: പനി വന്നാല്‍ ഷഡാംഗം കഷായം കൊടുക്കാം. ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നിവയിട്ടാണ് കഷായം തയ്യാറാക്കേണ്ടത്. ഈ മരുന്നുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം ധാരാളം കുടിച്ചാലും മതി. ഒരു തുടം മരുന്നിന് നാല് നാഴി വെള്ളമൊഴിച്ച് തിളപ്പിക്കണം. തുളസിനീരില്‍ തേന്‍ ചേര്‍ത്തുകൊടുത്താലും പനി ശമിക്കും.

ചുമ, കഫക്കെട്ട്: ആടലോടകം വാട്ടി നീരെടുത്തുകൊടുക്കുന്നത് കഫത്തിന് നല്ല ഔഷധമാണ്. ഇതിന്റെ കയ്പ് മാറ്റാന്‍ അല്പം തേന്‍ ചേര്‍ത്താല്‍ മതി.

വയറിളക്കം: ചുക്കുവെള്ളം കുടിച്ചാല്‍തന്നെ വയറിന്റെ പ്രശ്‌നങ്ങള്‍ അകലും. ഇനി വയറിളക്കം വന്നാല്‍ ചുവന്നുള്ളിനീരും തേനും ചേര്‍ത്ത് കൊടുത്താല്‍ മതി. വയറുവേദനയ്ക്ക് മുത്തങ്ങക്കിഴങ്ങ് മോരില്‍ തിളപ്പിച്ച് നല്‍കാം.

ദഹനക്കുറവ്: രണ്ടു വയസ്സൊക്കെയെത്തുമ്പോള്‍ ദഹനക്കുറവ് പതിവു രോഗമാകാം. കുട്ടികള്‍ക്ക് ദഹനേന്ദ്രിയം ശക്തിപ്രാപിക്കാത്തതാണ് അസുഖങ്ങള്‍ കൂടാന്‍ കാരണം. അതുകൊണ്ട് ചോറു കൊടുത്താല്‍ കുറച്ച് അഷ്ടചൂര്‍ണംകൂടി കഴിക്കാന്‍ ശീലിപ്പിക്കുക. ഊണുകഴിഞ്ഞശേഷം അഷ്ടചൂര്‍ണം തേനില്‍ ചാലിച്ചുനല്‍കാം. അതല്ലെങ്കില്‍ നെയ്യില്‍ ചാലിച്ച് ചോറിനൊപ്പംതന്നെ കഴിക്കാം. ദഹനപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഉത്തമ ഔഷധമാണിത്. പുളച്ചുതികട്ടല്‍ വന്നാല്‍ മോര് നല്‍കിയാല്‍ മതി. കറിവേപ്പിലയിട്ട് തിളപ്പിച്ച് നല്‍കണമെന്നുമാത്രം.

ചര്‍മരോഗങ്ങള്‍: മഴക്കാലത്തെ ചര്‍മരോഗങ്ങള്‍ അകറ്റാന്‍ വെന്ത വെളിച്ചെണ്ണയോ, നാല്പാമരാദി വെളിച്ചെണ്ണയോ പുരട്ടി കുളിപ്പിച്ചാല്‍ മതി. ചിരകിയ തേങ്ങ പിഴിഞ്ഞെടുത്ത് മൂപ്പിച്ചു കിട്ടുന്നതാണ് വെന്ത വെളിച്ചെണ്ണ.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 4:00 am

വീണ്ടും വെളുത്തുള്ളി മാഹാത്മ്യം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള വെളുത്തുള്ളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാറ്റിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.
ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.
രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാ ബ്ലോക്കേഴ്‌സ്‌പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ. കാനിന്റീഡ് പറയുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദരത്തില്‍ കാണപ്പെടുന്നതിന്, വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ്
ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പറയുന്നു.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 4:00 am

വ്യായാമം തുടങ്ങാന്‍ ഒരു എളുപ്പവഴി

മടിമാറ്റാം

ശരീരസൗഖ്യത്തിന് വ്യായാമം വേണമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പുതിയ ജീവിത സാഹചര്യങ്ങളില്‍ നമുക്ക് ലഭിക്കാതെ പോകുന്നതും ഇതുതന്നെ. വ്യായാമം തുടങ്ങാന്‍ മടി, തുടങ്ങിയാല്‍ കൃത്യമായി തുടരാന്‍ മടി. ഇവിടെ ആവശ്യം നിശ്ചയദാര്‍ഢ്യമാണ്.
ഏറ്റവും ജനകീയമായ വ്യായാമമാണ് ജോഗിങ്. പതുക്കെയുള്ള ഓട്ടമെന്നോ വേഗത്തിലുള്ള (ഓട്ടംപോലുള്ള) നടത്തമെന്നോ ഇതിനെ വിളിക്കാം. ഇതുവരെ വ്യായാമം തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് ജോഗിങ് പരിശീലിച്ചു തുടങ്ങാനുള്ള വിദ്യകളാണ് ഇവിടെ.


നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്ന് നില്‍ക്കുക.
കൈമുട്ടുകള്‍ 90 ഡിഗ്രിയില്‍ മടക്കി പിടിക്കാം. ഓടുമ്പോള്‍ സ്വാഭാവികമായി ആട്ടാം.
കൈ ചുരുട്ടരുത്. വിരലുകള്‍ അയയ്ച്ചുപിടിക്കാം.
താഴോട്ടു നോക്കരുത്; ദൃഷ്ടി നേരെ മുന്നില്‍ ഉറപ്പിക്കുക.
കുണ്ടും കുഴിയുമുള്ള വഴിവേണ്ട; സ്‌കൂള്‍ ഗ്രൗണ്ടോ തിരക്കില്ലാത്ത നല്ല റോഡോ തിരഞ്ഞെടുക്കാം.
പതുക്കെ ഓടിത്തുടങ്ങാം. കാല്‍ നിലത്തൂന്നുന്നതില്‍-പാദ പതനങ്ങളില്‍- ശ്രദ്ധയൂന്നാം.
എല്ലാം ദിവസവും കൃത്യസമയത്ത് ജോഗിങ്ങിനിറങ്ങണം.
ജോഗിങ് നിങ്ങളെ തളര്‍ത്തുന്നുണ്ടോ എന്ന് ലളിതമായ 'ടാക്ക് ടെസ്റ്റി' (മേഹസ ലേിെ)ലൂടെ അറിയാം. ജോഗ് ചെയ്യുമ്പോള്‍ കൂടെയുള്ളവരോട് ശ്വാസം മുട്ടാതെ വര്‍ത്തമാനം പറയാനാകുന്നുണ്ടോ? ഉണ്ടെങ്കില്‍ പ്രശ്‌നമില്ല. ഇല്ലെങ്കില്‍ വേഗം കുറയ്ക്കുക.



തുടക്കക്കാര്‍ക്ക്

പ്രതിദിനം 30 മിനിറ്റ് ജോഗ് ചെയ്യാം. പക്ഷേ ഇത് തുടക്കക്കാര്‍ക്ക് പ്രയാസമായിരിക്കും. 12 ആഴ്ചകൊണ്ട് '30 മിനിറ്റ് ജോഗിങ്' എന്ന ലക്ഷ്യം നേടാന്‍ താഴെപ്പറയുന്ന പരിശീലനപദ്ധതി സഹായിക്കും.



എങ്ങനെ ജോഗ് ചെയ്യണം?


1. ദിവസവും 20 മിനിറ്റ് നടക്കുക. ആദ്യ ആഴ്ച ഇതു മതി.
2. എന്നും 30 മിനിറ്റ് നടക്കുക.
3. 2 മിനിറ്റ് ജോഗിങ് തുടര്‍ന്ന് 4 മിനിറ്റ് നടത്തം. ഇത് അഞ്ചുതവണ ആവര്‍ത്തിക്കുക (മൊത്തം 30 മിനിറ്റ്).
4. 3 മിനിറ്റ് ജോഗിങ്, 3 മിനിറ്റ് നടത്തം. ഇത് അഞ്ചു തവണ ആവര്‍ത്തിക്കുക (മൊത്തം 30 മിനിറ്റ്).
5. 5 മിനിറ്റ് ജോഗിങ്, രണ്ടര മിനിറ്റ് നടത്തം ഇത് നാലുതവണ.
6. 7 മിനിറ്റ് ജോഗിങ്, 3 മിനിറ്റ് നടത്തം. ഇത് മൂന്നുതവണ.
7. 8 മിനിറ്റ് ജോഗിങ്, 2 മിനിറ്റ് നടത്തം. ഇത് മൂന്നുതവണ.
8. 9 മിനിറ്റ് ജോഗിങ്, 2 മിനിറ്റ് നടത്തം. ഇത് രണ്ടു തവണചെയ്ത്, പിന്നെ 8 മിനിറ്റ് ജോഗിങ്.
9. 9 മിനിറ്റ് ജോഗിങ്, 1 മിനിറ്റ് നടത്തം. ഇത് മൂന്നു തവണ.
10. 13 മിനിറ്റ് ജോഗിങ്, 2 മിനിറ്റ് നടത്തം. ഇങ്ങനെ രണ്ടു തവണ.
11. 14 മിനിറ്റ് ജോഗിങ്, ഒരു മിനിറ്റ് നടത്തം. ഇങ്ങനെ രണ്ടുതവണ.
12. 30 മിനിറ്റ് ജോഗിങ്.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 4:01 am

കറിവേപ്പിലയരച്ച് ചെറുതായി ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ കഴിക്കുകയാണങ്കില്‍ കൊളസ്‌ട്രോള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.

ഉണങ്ങിയ കറിവേപ്പില, മല്ലിയില എന്നിവ ഇഡ്ഡലി പുഴുങ്ങാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലിട്ടാല്‍ ഇഡ്ഡലിക്ക് സ്വാദ് കൂടും.

കറിവേപ്പില തിളപ്പിച്ചാറിയ വെള്ളം വീട്ടിലെ തറ തുടയ്ക്കാന്‍ ഉപയോഗിക്കാം.

കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലിപ്പത്തില്‍ രാവിലെ ചൂട് വെള്ളത്തില്‍ കഴിച്ചാല്‍ അലര്‍ജി സംബന്ധമായ ശ്വാസംമുട്ട്, കാലില്‍ ഉണ്ടാകുന്ന എക്‌സിമ എന്നീ അസുഖങ്ങള്‍ക്ക് കുറവ് വരും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ ഇല്ലാതാകും.

കറിവേപ്പില വൃത്തിയാക്കിയശേഷം ഉണക്കി സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് കുറച്ച് സമയം വെള്ളത്തിലിട്ട് വെച്ചാല്‍ പുതിയത് പോലെയിരിക്കും. ഇല ഉണക്കിപ്പൊടിച്ച് സൂക്ഷിച്ച് വെച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം.
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Ambadi Mon Jan 07, 2013 4:01 am


ആരോഗ്യം എന്ന വാക്കിന്റെ അര്‍ത്ഥം ഇന്റെര്‍ നെറ്റില്‍ അന്വേഷിച്ചാല്‍ അതിന്റെ കൂടെ വരുന്ന ഒരു സംസ്ഥാനത്തിന്റെ പരാമര്‍ശം എന്നും കേരളം എന്നു തന്നെയാണ്. സംശയം ഇല്ല. എന്നാല്‍ കേരളത്തില്‍ ഉള്ള നമ്മള്‍ക്ക് അതിനെ ബഹുമാനിക്കാന്‍ സാധിക്കുന്നില്ല. പൂര്‍ണ്ണമായി മറന്നു എന്നു തന്നെ പറയാം. ഇന്നു ആരോഗ്യം ആരോഗ്യം എന്നു അലറി നടക്കുന്നവര്‍ അത് ഓര്‍ക്കുന്നില്ല. സ്വന്തം വീട്ടില്‍ത്തന്നെയുള്ള ആരോഗ്യചിട്ടകളെ മറന്നിട്ടാണ് ,അല്ലെങ്കില്‍ കണ്ടില്ല എന്ന ഭാവത്തില്‍, ഫാസ്റ്റ്ഫുഡ്ഡിന്റെയും മറ്റും പുറകെ , ആധുനിക സംസ്കാരത്തിന്റെ കുടക്കിഴില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കേരളം.

ആയുര്‍വേദത്തിന്റെ കുലപതികള്‍ ജീവിച്ചിരുന്ന ഈ നാട്ടില്‍ ഇന്ന് പരമ്പരാഗതമായ ആരോഗ്യം ഇന്നു കേട്ടുകേള്‍വി പോലും ഇല്ലാത്ത, ടൂറിസം ബ്രോഷറുകളില്‍ മാത്രം കാണുന്ന വാക്കുകള്‍ മാത്രമായി. ആരോഗ്യം നിലനിര്‍ത്താനയി ദൈനം ദിന ജീവിതത്തില്‍ ചില്‍ നിഷ്കര്‍ഷകള്‍ അല്ലെങ്കില്‍ , ദിനചര്യകള്‍ ആയുര്‍വേദത്തില്‍ പറയുന്നു.

“‘ഇരുണ്ടതും, മനഃപ്രയാസമുള്ളതുമായ അവസ്ഥയിൽ ഇരുന്ന് ആഹാരം കഴിക്കരുത്. ശാന്തമല്ലാത്ത മനുസ്സുമായി ആഹാരം കഴിച്ചാല്‍ ദഹിക്കില്ല, സന്തോഷത്തോടെയും ആസ്വദിച്ചും മാത്രമേ ഭക്ഷണം കഴിക്കാവൂ”. ഓഫീസ്സില്‍ നിന്ന് , ഓടിപ്പിടഞ്ഞ്, ബേബിസിറ്റിംഗില്‍ നിന്ന് കൊച്ചിനെയും ഒക്കെത്തു വെച്ചു വന്നു കയറുമ്പോള്‍ , വരുന്ന വഴിക്കു റെസ്റ്റോറന്റില്‍
നിന്നു വാങ്ങിയ ചിക്കന്‍ മസാലയും പോറോട്ടയും എങ്ങനെയെങ്കിലും തിന്നുന്നതിനിടയില്‍ , മനസ്സില്‍ എന്തു ചിന്ത എന്ന ആരു നോക്കാന്‍!!!!

“ചൂടും തണുപ്പായതുമായ ആഹാരങ്ങള്‍ ഒരുമിച്ചു കഴിക്കരുത്.ആഹാരം കഴിച്ചതിനു ശേഷം തണുത്ത വെള്ളം കുടിക്കരുത്.“ ആഹാരത്തിനിടയില്‍ ഫ്രിഡ്ജില്‍ നീന്നുള്ള കുപ്പിവെള്ളം ഗ്ലാസ്സില്‍ പോലും ഒഴിക്കാതെ വായിലേക്ക് നേരെ കമത്തുന്നതിനിടയില്‍ , ഈ തണുപ്പിന്റെയും ചൂടിന്റെ
ആരോഗ്യരഹസ്യം എവിടെ ഓര്‍ക്കാന്‍‍!!!!

“സസ്യാഹാരമാണ് ശരീരത്തിനുത്തമം, അഥവാ മാംസാഹാരം ഒഴിച്ചുകൂടാന്‍ വയ്യ എങ്കില്‍ കോഴിയിറച്ചിയാണ്, മാട്ടിറച്ചിയെക്കാള്‍ ഉത്തമം” ഇതു ഏതുവരെ സാധിക്കും എന്നറിയില്ല, പച്ചക്കറി കഴുകി, കൊത്തി അരിഞ്ഞ്, തേങ്ങചേര്‍ത്തരച്ച്, പാകം ചെയ്തുവരുന്നതിലും എളുപ്പം, സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മുറിച്ച്, അരപ്പു പിരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ വാങ്ങി, നേരെ
പ്രഷര്‍കുക്കറിലേക്കിട്ട് വേവിച്ചു തിന്നുന്നതിനിടയില്‍; സസ്യാഹാരം, മാംസാഹാരം എന്നുള്ള തിരിച്ചറിവ് എവിടെ വരാന്‍!!!


ആഹാരത്തിന്റെ കൂടെയും, ദാഹശമനിയായും, കേരളത്തില്‍ പണ്ടുമുതല്ക്കേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു പാനീയമാണ് സംഭാരം . ഉള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും ചതച്ചിട്ട്, പാകത്തിനുപ്പും ചേര്‍ത്തു കുടിക്കുന്ന ഈ സംഭാരം ഉത്തമ ദാഹശമനി ആണ്. ഇതു മാത്രം , ഒഴിവാക്കാതെ നടക്കുന്നുണ്ട്.........ഏതോ ബുദ്ധിയുള്ള മലയാളി ബിസിനസ്സുകാരന്‍ മുതലാളിയുടെ തലയില്‍ ഉദിച്ച ഐഡിയ ‘സംഭാരം’ പാക്കറ്റില്‍. ഇന്നു ഗള്‍ഫ് നാട് എന്നല്ല അമേരിക്കയില്‍ വരെ കിട്ടുന്നുണ്ട്, ‘ സീസെണ്ട് ബട്ടര്‍ മില്‍ക്’!!!!

സാധാരണ ദഹനം നടക്കാന്‍ ആവശ്യമായ നാലുമണിക്കൂര്‍ ഇടവേളക്കു ശേഷമേ അടുത്ത ആഹാരം കഴിക്കാന്‍ പാടുള്ളു. അളവിലും അല്പം കൃത്യത പാലിക്കുന്നത് നല്ലതാണ്. വയറു നിറഞ്ഞു എന്നു തോന്നിയാല്‍, ആഹാരം മതിയാക്കുക, വാരി വലിച്ചു തിന്നരുത് എന്നു സാരം.

വിശന്നിരിക്കുമ്പോള്‍ ആഹാരം കഴിക്കുന്നതു പോലെ, മാസത്തിലൊരിക്കല്‍ ഉപവസിക്കുന്നതും ശരീരത്തിനു നല്ലതാ‍ണ്. ഉപവാസം ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആയുര്‍വ്വേദത്തില്‍ വയറൊഴിക്കുക എന്നത് ചികിത്സയുടെ ഭാഗം ആണ് . വീട്ടുചിലവ് കുറക്കുന്നതിന്റെ ഭാഗമായി ചിലപ്പോള്‍ നടന്നെന്നിരിക്കും, അല്ലാതെ , നടക്കുമോ എന്നു തോന്നുന്നില്ല.

വയനാട്ടിലെ ആദിവാസികളും ആഹാരക്രമം ഇന്നും നമ്മെ അതിശയിപ്പിക്കുന്നതാണ്. റാഗി കൊണ്ടുണ്ടാക്കുന്ന റാഗി മുദ്ദ, ഉണക്കമീന്‍ കറി , ചില പച്ചിലകള്‍ , മധുരത്തിനായി മുളയില്‍ നിന്നെടുക്കുന്ന അരിയുടെ പാച്ചോറ് . ഏറ്റം സമീകൃതമായ ഈ ആഹാരം അവരുടെ ദിനചര്യയുടെ ഭാഗമാണ്. കൂടാതെ പോഷക സമ്പന്നവും. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും, ബര്‍ഗര്‍, പിസ്സ എന്നീ ഫാസ്റ്റ് ഫുഡ്ഡുകള്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത ആദിവാസികള്‍. നമ്മുടെ ജീവിതം ,
സംസ്കാരം, അറിവ് , എല്ലാം തന്നെ വളര്‍ന്നു വലുതായി. പക്ഷെ ഈ വളര്‍ച്ച നമ്മുടെ ആരോഗ്യത്തെ പൂര്‍ണ്ണമായി തകര്‍ത്തെറിയുകയാണ്. ഇതും നമ്മള്‍ അറിയാതെയൊന്നും അല്ല, കണ്ടിട്ടും കണ്ടിട്ടില്ല എന്നു ഭാവിക്കുകയല്ലെ! നമ്മുടെ സംസ്കാരത്തിനൊപ്പം നമ്മള്‍ക്കൊപ്പം വര്‍ന്ന മറ്റൊരു കാര്യം ഉണ്ട്, ഹോസ്പിറ്റല്‍ ബില്ലുകള്‍!

അമ്മമാര്‍ ഉണ്ടാക്കിയ പുട്ടും കടലയും, അല്ലെങ്കില്‍ രാവിലത്തെ പഴങ്കഞ്ഞിയും ചെറുപയറും ചുട്ടപപ്പടവും നമ്മള്‍ എന്നെ മറന്നു, പകരം, ബ്രഡും ചീസും സ്ഥാനം പിടിച്ചു, അതു രാവിലെ ധൃതിയില്‍ ഓഫീസിലേക്കു പോകുന്ന വഴിയില്‍ വണ്ടി ഓടിക്കുന്നതിനിടയില്‍ കഴിക്കാം കുട്ടികള്‍ക്കും
കൊടുക്കാം. ഉച്ചക്ക് സ്കൂളില്‍ കുട്ടികള്‍ വിളിക്കാന്‍ പോകുമ്പോള്‍ , അതിനടുത്തുള്ള ടര്‍ക്കിഷ് കോഫിഷോപ്പുകാരെന്റെ ‘ഷവര്‍മ്മ’ ഉച്ചഭക്ഷണം എല്ലാവരുടെയും. പരിപ്പുകറിയും കുത്തരിച്ചോറും , വാളമ്പുളിയിട്ട മിന്‍ കറിയും, പാവക്കാത്തോരനും, ഷവര്‍മ്മക്ക് വഴിമാറി. ആധുനികത, സംസ്കാരം, കള്‍ച്ചര്‍ വളര്‍ച്ച....... നാലുമണിക്ക് കൊഴുക്കട്ടയും, ഏത്തക്കാ അപ്പവും,
ഇന്ന് ആരും ഓര്‍ക്കുന്നുണ്ട് എന്ന് തോന്നുന്നില്ല, മറിച്ച് ഏതെങ്കിലും ബേക്കറിയില്‍ കപ്പ് കേക്കിനും ജൂസിനും വേണ്ടി ഒഴിഞ്ഞു മാറി. രാത്രിയിലെ കഞ്ഞിയും പയറും, കാച്ചിമോരും പപ്പടവും പാവക്ക
അച്ചാറും, ഇന്ന് പൊറൊട്ടക്കും വഴിമാറി.

ഇതിന്റെ പുറത്തു കൂടി ആധുനികതക്കും പഠിച്ച പാഠങ്ങള്‍ മറന്നിട്ടില്ലാത്ത ചില ഡോക്ടന്മാര്‍ കൂടുതല്‍ ഫൈബര്‍ കഴിക്കു, നാരുള്ള ഭക്ഷണം കുടുതല്‍ ഉള്‍പ്പെടുത്തു, എന്നുള്ള മുറവിളികള്‍, എല്ലാ ആഴ്ചവട്ടത്തെ പത്രങ്ങളില്‍ . ഇനി എന്തു കഴിക്കും, എന്തു കുടിക്കും, ദൈവമേ........ ആധുനികബോധം വളര്‍ത്തണോ, ആരോഗ്യം നോക്കണോ?
Ambadi
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

https://ambadi.forumarabia.com

Back to top Go down

ആരോഗ്യം!!!! Empty Re: ആരോഗ്യം!!!!

Post by Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum