മരണവീട്ടില്‍പ്പോയി വന്നാല്‍ അടിച്ചുനനച്ചു കുളിക്കണമോ?

Go down

മരണവീട്ടില്‍പ്പോയി വന്നാല്‍ അടിച്ചുനനച്ചു കുളിക്കണമോ?

Post by Ambadi on Fri Jan 08, 2016 11:54 pmമരണവീട്ടില്‍പ്പോയി വന്നാല്‍ അടിച്ചുനനച്ചു കുളിക്കണമോ?
കുളി കഴിഞ്ഞേ ക്ഷേത്രം ,വീട് ഇവയില്‍ പ്രവേശിക്കാമോ ഇതിന്റെ ശാസ്ത്രിയ വശം എന്തെ ..?
മരണവീട്ടില്‍ പോയി തിരികെ വരുന്ന ആളിനെ അടിച്ചുനനച്ച് കുളിക്കാതെ സ്വന്തം വീട്ടില്‍ കയറ്റില്ലായിരുന്നു ..പിന്നെ സാക്ഷാല്‍ ചൈതന്യ മൂര്‍ത്തി ആയ ദേവന്‍ കുടി കൊള്ളുന്ന ക്ഷേത്രത്തിന്റെ കാര്യം പറയണോ ..?
മരിച്ച ആളിന്‍റെ പ്രേതം, മരണമന്വേഷിച്ചു ചെല്ലുന്ന ആളില്‍ ആവേശിക്കുമെന്നും അതൊഴിവാക്കാനാണ് സ്വഭവനത്തില്‍ കയറുന്നതിനുമുമ്പ് ഇട്ടിരിക്കുന്ന തുണികള്‍ സഹിതം നനച്ച് കുളിക്കുന്നതെന്നുമായിരുന്നു ചിലരുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തില്‍ ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് അന്ധവിശ്വാസം തന്നെയാണ്.

പക്ഷേ ഇതിന്‍റെ പിന്നിലെ രഹസ്യം മറ്റൊന്നാണ്.
ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ മൃതമായ ശരീരത്തില്‍ നിന്നും ധാരാളം വിഷാണുക്കള്‍ അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയാണ് പതിവ്. മൃതശരീരത്തില്‍ തൊടുകയോ മൃതദേഹത്തിന്‍റെ സമീപം ചെല്ലുകയോ ചെയ്യുന്നവരില്‍ ഈ വിഷാണുക്കള്‍ സ്വാഭാവികമായും ബാധിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ബാധിക്കുന്ന അണുക്കളെ ശരീരത്തില്‍ നിന്നും തുരത്തേണ്ടതാണ്. ഇവയെ തുരത്തുന്നതിന് ശരീരത്തിന് സ്വയം പ്രതിരോധശക്തിയുണ്ടാക്കാനാണ് തണുത്ത വെള്ളത്തില്‍ കുളിക്കുന്നത്.
ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ മസ്തിഷ്ക്കത്തില്‍ നിന്നും വൈദ്യുതി തരംഗങ്ങള്‍ പുറപ്പെട്ട് ശരീരമാസകലം ഊര്‍ജ്ജം പുനസ്ഥാപിക്കും. ഈ ഇലക്ട്രിക് ഷോക്കില്‍ വിഷാണുക്കളാകട്ടെ നശിപ്പിക്കപ്പെടുകയും ചെയ്യും. വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിഷാണുക്കള്‍, നനയ്ക്കുകയും ശരീരത്തില്‍ തോര്‍ത്തുകയും ചെയ്യുന്നതോടെ നശിക്കുകയാണ് ചെയ്യുന്നത്.
ഇക്കാരണത്താലാണ് മരണവീട്ടില്‍ പോയി വന്നാല്‍ വീട്ടില്‍ കയറുന്നതിനു മുമ്പ് അടിച്ചു നനച്ച് കുളിക്കണമെന്നു പറയുന്നത്...അപ്പോള്‍ പിന്നെ ഏറ്റവും പവിത്രവും ചൈതന്യം കുടി കൊള്ളുന്നതും ആയ ക്ഷേത്രത്തില്‍ ഒരിക്കലും മരണവീട്ടില്‍ നിന്നും വന്നു കയറുവാന്‍ കഴിയില്ല ...

അപ്പോള്‍ ഒരു ചോദ്യം ഉയരാം ... നമ്മുടെ സ്വന്തം വീട്ടില്‍ ആരേലും മരിച്ചാലോ? അതിനു ഉത്തരം ..ഇങ്ങനെ പറയാം ..
സ്വന്തം വീട്ടില്‍ മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ചു ആ വീട്ടില്‍ അന്ന് ഭക്ഷണം ഉണ്ടാക്കില്ല ...അടുത്തു ഏതെങ്കിലും വീട്ടില്‍ ആയിരിക്കും ..കൂടാതെ എല്ലവരും കുളിച്ചു നനഞ്ഞ തുണി ഉടുത്തു കൊണ്ട് ആണ് കര്‍മ്മം ചെയ്യുന്നത് ...ഇനി കര്‍മ്മം ചെയ്യാത്തവര്‍ കൂടാതെ സ്ത്രീകള്‍ .... എല്ലാം കര്‍മ്മം കഴിഞ്ഞു കുളിച്ചിട്ടും ..വീട് വൃത്തി ആക്കി യിട്ടെ പിന്നെ അവിടെ ആഹാരം പോലും പാകം ചെയ്യുക ഉള്ളു ...കൂടാതെ മരിച്ച ബോഡി കിടത്തിയ തുണികള്‍ എല്ലാം നശിപ്പിക്കും ..കട്ടില്‍ കഴുകും ഇതൊക്കെ നമ്മുടെ നാട്ടില്‍ എല്ലയിടത്തും ചെയ്യുന്നു അതിന്റെയും ശാസ്ത്രിയ വശം മുകളില് പറഞ്ഞത് തന്നെ .
avatar
Ambadi
Administrator
Administrator

Posts : 207
Join date : 2010-11-12

View user profile http://ambadi.forumarabia.com

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum