ambadi
Would you like to react to this message? Create an account in a few clicks or log in to continue.

ബുള്ളെറ്റ് - 350 എൻജിൻ ട്യുണ് ചെയ്യുന്നത്

Go down

ബുള്ളെറ്റ് - 350 എൻജിൻ ട്യുണ് ചെയ്യുന്നത്  Empty ബുള്ളെറ്റ് - 350 എൻജിൻ ട്യുണ് ചെയ്യുന്നത്

Post by ParthaN Fri Aug 19, 2016 2:42 pm

കാസ്റ്റ് അയൺ ബുള്ളെറ്റ് - 350 എൻജിൻ ട്യുണ് ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് ..

എൻജിൻ മൂന്നു പ്രീ - യുണിറ്റ് ആയി നിർമിചിരിക്കുന്നതിനൽ യന്ത്രഭാഗങ്ങളുടെ എണ്ണം മറ്റു ടു വീലെർകളെ അപേക്ഷിച് കൂടുതൽ ആണ്.. വർഷങ്ങളായി ഉപയോഗിക്കുന്ന മിക്ക പേർക്കും ഏകദേശം എങ്ങിനെ ആണ് എന്ന് അറിയാം ..എന്നാൽ അടുത്തിടെ വാങ്ങിച്ച പലർക്കും ഇതു എങ്ങിനെ എന്ന് അറിയില്ല .. ചില ബുള്ളെറ്റ്കൾ ഐഡിൽ കിടക്കുമ്പോൾ ഉള്ള “ഫഡ്..ഫഡ്..ഫഡ്”...സൌണ്ട് എന്താണ് സ്വന്തം വണ്ടിക്ക് കിട്ടാത്തത് എന്ന് പലർക്കും തോന്നാം....1950 കളിലെ ഡിസൈൻ ആയതുകൊണ്ട് നിരവധി കാര്യങ്ങൾ കൃത്യമായലെ ശരിയായ രീതിയിലുള്ള എൻജിൻ റ്റ്യുണിഗ് സാധ്യമാകൂ. കാസ്റ്റ് അയൺ ബുള്ളെറ്റ് സാങ്കേതിക വിദ്യ വളരെ പഴഞ്ജൻ ആയി പോയി..ഇത്തരം സാങ്കേതിക വിദ്യ ആധുനിക ലോകത്ത് തുടരാൻ പറ്റാത്തത് കാരണമാണ് പുതിയ മോഡൽ ഡിസൈൻകളിലേക്ക് കമ്പനി തിരിയുന്നത്...എൻജിൻ പെർഫോർമൻസ്,മൈലേജ്, ടഫ് ..ടഫ് എന്ന് ഐഡിൽ സൌണ്ട് കിട്ടാനും, സ്റ്റാർട്ട് ടിംഗ് ട്രുബ്ൾ ഇല്ലാതിരിക്കാനും എഞ്ചിൻ ട്യുനിംഗ് ആവശ്യമാണ് .എല്ലാവരും കാർബുറെറ്റോറിൽ ആണ് ഓരോ റ്റ്യുണിഗ് പരിപാടികൾ നടത്തുന്നത്. കാർബുറെറ്റോർ മാത്രം റ്റ്യുൺ ചെയ്താൽ പോരാ..കാസ്റ്റ് അയൺ ബുള്ളെറ്റ് ശാസ്ത്രീയമായി ട്യുൺ ചെയ്യുന്ന വിധമാണ് വിവരിക്കുന്നത് .[Engine Performance Parameter – 08 ] മെക്കാനിസം അറിയുന്നവർക്ക് മുഴുവനും പറ്റും ..അലാത്തവർ ബാക്കി ട്രൈ ചെയ്യുക.. കൂടുതൽ ചിത്രങ്ങളും വിവരണവും കമന്റ് ബോക്സിൽ ഉണ്ട്...
എൻജിൻ തണുത്ത അവസ്ഥയിൽ ചെയ്യുന്ന കാര്യങ്ങൾ ഉണ്ട് ആദ്യം അതാണ് ചെയ്യേണ്ടത് ..പ്രത്യോകിച് ടാപ്പെറ്റ് ക്ലിയരൻസ് ..ചൂടായിരിക്കുമ്പോൾ ഇതു ചെയ്യരുത് ടാപ്പെറ്റ് അപ്പോൾ ചുരുങ്ങിയ അവസ്ഥയിൽ ആയിരിക്കും കൃത്യമാകില്ല.. ചൂടാകുമ്പോൾ ചുരുങ്ങുന്ന അല്ലോയ് കൊണ്ടാണ് ടാപ്പെറ്റ് നിർമിച്ചിരിക്കുന്നത്.. അതുപോലെ എൻജിൻ ഓയിൽ മാറുന്നതും പൂര്ണമായി തണുത്ത അവസ്ഥയിൽ ആകുന്നതാണ് നല്ലത്..ഒട്ടനവധി പാർട്സ്കൾ ഓൾഡ് മോഡൽ എൻജിനിൽ ഉള്ളത് കൊണ്ട് യാത്ര സുഖം കിട്ടുന്ന രീതിയിൽ കൃത്യമായി അട്ജെസ്റ്റ് ചെയ്യാം..ന്യൂ മോഡൽ ആ സൗകര്യം ഇല്ല..എന്നാൽ പുതിയ യു .സി .ഇ .എൻജിൻ വളരെ സിമ്പിൾ ആണ് ബുദ്ധിമുട്ടുകൾ യാതൊന്നുമില്ല.. അത് തന്നെ ആണ് പുതിയ മോഡലിനെ ചിലർ എതിർക്കുവാനുള്ള പ്രധാന കാരണവും..

എൻജിൻ ഘടകങ്ങൾ എല്ലാം ലോഹസങ്കരങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത് .ഇവയുടെ രാസഘടന Molecule structure പല എൻജിൻനിലും പലതാണ് അതുകൊണ്ട് ഹീറ്റ് ആകുമ്പോൾ ഫ്രിക്ഷൻ കൂടുന്ന എൻജിൻനും കുറയുന്ന എൻജിൻനും ഉണ്ട് ഫ്രിക്ഷൻ കുറഞ്ഞ എൻജിൻ ഹീറ്റ് ആകുമ്പോൾ സ്ലോ സ്പീഡ് തനിയെ വർധിക്കും..ഫ്രിക്ഷൻ കൂടിയ എൻജിൻ സ്ലോ സ്പീഡ് കുറയും..എന്നാൽ ഈ രണ്ടു സ്വഭാവമില്ലാത്ത ചില എൻജിൻ ഏതു അവസ്ഥയിൽ ആണെങ്കിലും സ്ലോ സ്പീഡ് ഒരേ പോലെ നിൽകും ..എല്ലാത്തിലും ഒരു അവരെജ് [Average]സെറ്റിംഗ്സ് സാധ്യമാണ് ...കാസ്റ്റ് അയൺ എൻജിൻ ശരിയായ രീതിയിൽ / ശാസ്ത്രീയമായി ട്യുണ് ചൈയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ചൈയ്യുക ..

SPARK PLUG
ആദ്യം ചെയ്യേണ്ടത് പ്ലഗ് ക്ലീൻ ചെയ്യുകയാണ് . സ്പാർക്ക് പ്ലഗ് സ്പാനെർ ഉപയോഗിച് അഴിചെടുക്കുക . മൈലേജ് ഉള്ള വണ്ടിയാണോ അല്ലാത്തത് ആണോ എന്ന് അപ്പോൾ തിരിച്ചറിയാം മൈലേജ് ഉള്ള വണ്ടിയുടെ പ്ലഗ്ൽ കരി വളരെ കുറവായിരിക്കും ..വേഗം ക്ലീൻ ചെയ്യാൻ പറ്റും . ഓയിൽ കത്തുന്നു എങ്കിൽ ഓയിൽ മയത്തോട് കൂടിയ കരി കാണും ..സയ് ലൻസർ പൈപ്പ്ലും ഓയിൽ മയം കാണും...പഴയ ക്ലെച് കേബിൾ കട്ട് ചെയ്ത് ആ കമ്പിയെ ഇഴ പിരിക്കുക അത് പ്ലഗ് നുള്ളിലേക്ക് കടത്തി കരി കുത്തി കളയാം പിന്നീട കുറച്ച പെട്രോൾ പ്ലഗ് ലേക്ക് ഒഴിച്ച ശേഷവും ഇതാവര്തിക്കുക തുടര്ന്ൻ കുടഞ്ഞു കരി + പെട്രോൾ മിശ്രിതം കളയുക തുടർന്ന്watter paper ഉപയോഗിച് ക്ലീൻ ചെയ്യുക. പൂർണമായും പ്ലഗ് ക്ലീൻ ആക്കാൻ പറ്റും,,തുടർന്ന് .Hack saw blade ഉപയോഗിച് Plug points തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യാം .. പോസിറ്റീവ് - നെഗറ്റീവ് പോയിന്റ് കൾ തമ്മിൽ ലുള്ള വിടവിൽ ബ്ലേഡ് വെക്കുക 0.5mm ആണ് ബ്ലേഡ് ന്റെ thickness ..തമ്മിൽ പ്ലൈർ കൊണ്ടോ സ്ക്രു ഡ്രൈവർ കൊണ്ടോ തട്ടി അട്ജെസ്റ്റ് ചെയ്യുക .അപ്പോൾ പോയിന്റ് കൾ തമ്മിലുള്ള ഗ്യാപ് കൃത്യം 0.5mm ആയിരിയ്ക്കും .
NOTE
പ്ലഗ് തിരികെ ഫിറ്റ് ചെയ്യുമ്പോൾ ഓവറ ആയിട്ടു പിടിച്ചു മുറുക്കരുത് ചിലപ്പോള ത്രെഡ് അടിച്ചു പോകും .ചെറുതായിട്ട് ഒന്ന് Tight അയാൽ മതി.. സിലിണ്ടെർ ഹെഡ്ൽ പുതിയ പ്ലഗ് ത്രെഡ് ഇരക്കിയതനെങ്കിൽ ആദ്യം കൈകൊണ്ട് മാക്സിമം മുറുക്കുക അതിനു ശേഷം പ്ലഗ് സ്പാനെർ ഉപയോഗിച് മുറുക്കുക അധിക ബലം കൊടുക്കരുത് ..ഒരിക്കൽ പ്ലഗ് ത്രെഡ് ഇറക്കിയതെനെങ്കിൽ അത് പോയാൽ ലൈത്കാർ പിന്നെ അതിനു പുതിയ ത്രെഡ് ഇട്ടു തരില്ല ..പുതിയ ഹെഡ് വാങ്ങേണ്ടി വരും ..എന്നാൽ കമ്പനി ത്രെഡ് അലൂമിനിയം ആയതിനാൽ പല തവണ അഴിക്കുമ്പോൾ ത്രെഡ് പോകൺ സാധ്യത ഉണ്ട്.. പ്ലെഗ് ക്രോസ്നു പിടിച്ചു മുറുക്കരുത് പണികിട്ടും . തിരിച്ചു ഊരുമ്പോൾ ത്രെഡ് പോകും ..പ്ലെഗ് ഏതെങ്കിലും Eraldate തുടങ്ങിയ പശ വെച്ച് ഒരിക്കലും ഒട്ടിക്കരുത് ചൂടായി സെറ്റ് ആയാൽ പ്ലെഗ് ഊരി വരില്ല ..പിന്നെ സിലിണ്ടെർ ഹെഡ് ഇളക്കി എടുക്കണം ലൈതിൽ പോകണം ഡ്രിൽ ചെയ്ത് പ്ലെഗ് എടുത്തു കളയണം.. ആകെ മേനെക്കെടാണ് ..സ്പാർക്ക് പ്ലഗ് ഇലേക്ട്രിക്ൽ കേബിൾ മികച്ചതയിരിക്കണം ലൂസ് കണക്ഷ്ൻ പാടില്ല... കാരണം സ്പാർക്ക് പ്ലഗ് ലൈഫ് കുറയും..

TAPPET CLEARANCE – VALVE SETTING
തണുത്ത അവസ്ഥയിൽ മാത്രമേ ടാപ്പെറ്റ് ക്ലിയറൻസ് ചെയ്യാവൂ...ടാപ്പെറ്റ് ഡോർ തുറക്കുക .അതിനു ശേഷം.ഡി കോംപ്രസ്ർ ലിവർ പ്രസ് ചെയ്ത് കിക്കെർ പമ്പ് ചെയ്ത് പിസ്റ്റ്ൺ ടോപ്പിൽ വരുത്തുക/ആമ്പീർ നീഡിൽ മധ്യഭാഗത്ത് ആക്കുക.ടാപ്പെറ്റ് ലൂസ് ചെക്ക് ചെയ്യുക. ശരിയല്ല എങ്കിൽ ചെക്ക് നട്ട് ലൂസ് ചെയ്തു കൃത്യമായ ക്ലിയറൻസ് ഇടുക . ടാപ്പെറ്റ്.ഓവർ റ്റൈററ് ആകരുത്..വെറും കൈവിരൽ കൊണ്ട് ശക്തിയായി പ്രസ് ചെയ്ത് തിരിക്കുന്ന അത്രെയെങ്കിലും ലൂസ് വേണം ഇൻലെറ്റ്..എന്നാൽ ഔട്ട്ലെറ്റ്സകലം കൂടി ലൂസ് ആയിരിക്കണം. ഇടക്കിടക്ക് ടാപ്പെറ്റ് ചെക്ക് ചെയ്യണം കാരണം അല്ലോയ് മോളിക്യുൾന്റെ ഘടനയിൽ ഉള്ള വ്യത്യാസം കാരണം തനിയെ മുറുകി ഗ്യാപ് ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നുണ്ട്..
കുറച്ചു വൈദഗ്ധ്യം വേണ്ട പണിയാണ് സ്വയം ട്രൈ ചൈയ്യതിരിക്കുക ..അട്ജുസ്റെർ പൊട്ടി ഒടിഞ്ഞു പോകാൻ സാധ്യത ഉണ്ട്...2008 നു മുൻപ് വളരെ സ്ട്രോങ്ങ് ആയ ടൈപ്പ് ടപ്പെട്ട് റാഡ് ആയിരുന്നു വന്നിരുന്നത് ധൈര്യമായി മുറുക്കാൻ പറ്റുമായിരുന്നു ..അതിനു ശേഷം വന്നിട്ടുള്ളവ ഒരു പരിധിയിൽ കൂടുതൽ ബലം പ്രയോഗിച്ചാൽ ഉടൻ തന്നെ പണി കിട്ടും.. പുതിയതിനു 490 രൂപ വിലയുണ്ട്.. ഐഡിൽ കണ്ടിഷനിൽ ചെറിയ ടപ്പെട്ട് നോയിസ് പ്രസ്നമില്ല..എന്നാൽ വണ്ടി ഓടുമ്പോൾ നോയിസ് ഉണ്ടാവാത്ത രീതിയിൽ ആയിരിക്കണം സെറ്റിംഗ്.. ടാപ്പെറ്റ് ഒരു പരിധിയിൽ കൂടുതൽ ലൂസ് ആയിരുന്നാൽ ചിലപ്പോൾ എൻജിൻ രയ്യ്സ് ചെയ്യുമ്പോൾ ചാടിപോകും ചിലപ്പോൾ ബെന്ഡ് ആകും തുടർന്ന്..സൈഡ്ൽ തട്ടി സൌണ്ട് ഉണ്ടാകുo..

Tappet Settings – YouTube - https://www.youtube.com/watch?v=4bmgJPyCUNU

NOTE - എൻജിൻ സുഗമമായ പ്രവർത്തനത്തിന് കൃത്യമായ ടാപ്പെറ്റ് ക്ലിയർറൻസ് വേണം . എൻജിൻ പ്രെഷർ / compression ratio യെ ബാധിക്കും. കോംപ്രേഷൻ ഗ്യസ് ലീക്ക് ഉണ്ടാകും..പവർ പെഫോർമൻസ് മൈലേജ്, കുറയും ഇന്ധനം ജ്വലിക്കതെ കൂടുതൽ പുറംതള്ളും.,പൊല്യുഷൻ കൂടും പ്ലെഗ് വേഗം കരികയറും.. വാൽവ്കൾക്ക് വേഗം തേയ്മാനം സംഭവിക്കും. ക്രമേണ ഓയിൽ കത്തും... ഔട്ട് ലെറ്റ് വാൽവ് ന്റെ സൈഡ് തേയ്മാനം ഉണ്ടാകും ..ഓടിക്കൊണ്ടിരിക്കുന്ന വണ്ടി തനിയെ ഓഫ് ആകും കിക്കെർ ഫ്രീ ആയി താഴേക്ക് പോകും തണുക്കുമ്പോൾ വീണ്ടും സ്റ്റാർട്ട് ആകും ഈ അവസ്ഥ ഉണ്ടാകാനുള്ള അടിസ്ഥാന കാരണം ഇതാണ് ..വേഗം സിലിണ്ടെർ ഹെഡ് പണി ആകും.. മർധം കുറവായതിനാൽ അടിക്കടി ഗിയർ മാറി ഓടിക്കണം.. ഓവർ ഹീറ്റിൻഗ് ചില വണ്ടികൾക്ക് ഉണ്ടാകും.

PRIMARY CHAIN TIGHTNESS
ക്ലെച് സൈഡ് കവറിലെ ക്യാപ് അഴിച്ചു മാറ്റി പ്രൈമറി ചെയിൻന്റെ മുറുക്കം [Tight] പരിശോധിക്കാം കൈ വിരൽ കൊണ്ട് പ്രസ് ചെയ്യ്യുമ്പോൾ ചെറിയ ലൂസ് വേണം..കൃത്യമായ രീതിയിൽ മുറുകി നില്കണം ..ഓവറയി മുറുകിയാൽ മൂളൽ ഉണ്ടാകും എൻജിൻ ഫ്രീ ആകില്ല ഓവർ ആയി ലൂസ് ആയാൽ കവറിൽ തട്ടി സൌണ്ട് ഉണ്ടാകും പവർ ഡെലിവറിയെ ബാധിക്കും .പെർഫോർമൻസ് മൈലേജ് എൻജിൻ റ്റ്യുണിംഗ് വ്യത്യാസം ഉണ്ടാക്കും..

AIR FILTER
എയർ ഫിൽറ്റർ സ്പാനെർ ഉപയോഗിച് അഴിചെടുക്കുക ശക്തിയയായി എയർ അടിച്ചോ ബ്രെഷ് ഉപയോഗിച്ചോ ക്ലീൻ ചെയ്യുക എയർ ഫിൽറ്റർ സൈഡ് ബോക്സിൽ ഉള്ള ടൈപ്പ് ആണെങ്കിൽ അവിടെ നിന്നും അഴിച്ചെടുത്ത് ക്ലീൻ ചെയ്യുക ..വളരെ പഴക്കം ഉള്ളതാണെങ്കിൽ മാറി വേറെ വെക്കുന്നതാണ് നല്ലത്.. ഇന്ധനം ജ്വലിക്കനമെങ്കിൽ കൃത്യമായ എയർഫ്ലോ ഉണ്ടാവണം..

DE- COMPRESSOR UNIT
യുണിറ്റ് ഈസി ആയി ഓപ്പൺ ക്ലോസ് ആകണം ഏതെങ്കിലും രീതിയിലുള്ള കേബിൾ ഉടക്ക് .. ലീക്ക് ഉണ്ടാവാൻ പാടില്ല എൻജിൻ പ്രഷർ നെ ബാധിക്കും റ്റ്യുണിങ് നെ ബാധിക്കും സ്ലോ സ്പീഡ് കുറയും ... എൻജിൻ ക്നോകിംഗ് ഉണ്ടാകും..

CLUTCH
ക്ലെച് കൃത്യമായിരിക്കണം കൂടിയാലും കുറഞ്ഞാലും കൃത്യമായ റ്റ്യുണിംഗ് കിട്ടാൻ പാടാണ്.. കേബിൾ ഫ്രീ ആയിരിക്കണം ഡ്രം അസ്സെംബ്ലി ക്ലെച് സെന്റെർ പ്രെഷർ പ്ലേറ്റ് ക്ലെച് റഡ്കൾ & Disk ഇവയെല്ലാം നല്ല കണ്ടിഷൻ ആവണം..

TIMING
ആദ്യം Timing unit ന്റെ കവർ സ്ക്രു ഡ്രൈവർ ഉപയോഗിച് അഴിച്ചു മാറ്റുക. കിക്കെർ പമ്പ് ചെയ്തു അംപിയർ സെറ്റ് ചെയ്യുക...അപ്പോൾ Timing ലെ contact point കൾ തമ്മിൽ അകലും..കീ ഓഫ് ആക്കുക . പോയിന്റ്കൾ ക്ലീൻ ചെയ്യാം പോയിന്റ് നു ഇടയിലേക്ക് Watter paper കടത്തി ഉരസ്സിയാൽ മതി..
[A] Point GYAP setting
അടുത്ത ഘട്ടം കൊണ്ടാക്റ്റ് പോയിന്റ്കൾ തമ്മിലുള്ള ഗ്യാപ് കറക്റ്റ് ചെയ്യണം.. അതിനായി താഴെ ഉള്ള പോയിന്റ് സ്ക്രു ചെറുതായി ലൂസ് ആക്കി Contact point തമ്മിൽ അട്ജെസ്റ്റ് ചെയ്യാം.... ഇവ തമ്മിൽ തട്ടാത്ത രീതിയിൽ നേരിയ ഗ്യാപ് മതി ..ഗ്യാപ് കൂടിയാൽ കിക്കെർ തിരിച്ചടിക്കും .. പ്രീ ഫയറിംഗ് ഉണ്ടായി ഇന്ധനം ജ്വലിച്ചുണ്ടാകുന്ന ഗ്യാസ്സ് ഇൻലെറ്റ് വാൽവിലൂടെ കാർബുറെറ്റോർലേക്ക് ഉയർന്ന പ്രഷറിൽ എത്തും കാർബുറെറ്റോർ വേഗം കരി കയറും പോയിന്റ്കൾ തമ്മിൽ അടുത്താലും കൂടുതൽ അകന്നാലും ബോഡി എർത്ത് ആയാലും ആംപിയർ നീഡിൽ ചലിക്കില്ല..വണ്ടി സ്റ്റാർട്ട് ആവില്ല..ആമ്പിയർ കാണിക്കില്ല ..
[B] Timing setting
അടുത്തത് Timing currect ആക്കുകയാണ് ..അതിനായി യുണിറ്റ്ന്റെ മുകളിലത്തെയും താഴത്തെയും Bolts ചെറുതായി 8” Spaner ഉപയോഗിച് ലൂസ് ആക്കുക വണ്ടി സ്റ്റാർട്ട് ആക്കി വെച്ചശേഷം .. റ്റ്യെമിംഗ് യുണിറ്റ് [Delco unit] പ്ലേറ്റ് ഇലക്ട്രിക് ഷോര്ട്ട് ഉണ്ടാകാതെ ലെഫ്റ്റ് സൈഡ് ലേക്കും റൈറ്റ് സൈഡ് ലേക്കും പതിയെ തിരിക്കുക .ഒരു പോയി ന്റിൽ എത്തുമ്പോൾ എഞ്ചിൻ rpm / എഞ്ചിൻ ഇരപ്പ് കൂടും അവിടെ വെച്ച് റ്റൈററ് ആക്കുക.. ഓവർ റ്റൈററ് ആകരുത് ചിലപ്പോൾ മുറുക്കി ത്രെഡ് പോകും.. ചിത്രം വിവരണം കമന്റ് ബോക്സിൽ

CARBURATTOR - കാർബുറെറ്റോർ
ചിത്രത്തിൽ A B C എന്ന് രേഘ പെടുത്തിയിരിക്കുന്നു അതിൽ യുടെ “C” അവിസ്യമില്ല .അത് ഓപ്പണ് ആക്കിയാൽ മിസ്സിംഗ് കാണിക്കും ..അത് കൊണ്ട് പൂർണമായി റ്റൈററ് ചെയ്യുക ..കൂടുതൽ ഫോഴ്സ് കൊടുത്താൽ ഒടിഞ്ഞു പോകും .. പോയാലും സാരമില്ല സീൽട് ആയിരിക്കണം എന്നെ ഉള്ളൂ .. അതിനു ശേഷം “B” എന്ന് അടയാള പെടുത്തിയിരിക്കുന്ന Throttl valve/ Slow speed Adjester വണ്ടി സ്റ്റാർട്ട് ചെയ്ത ശേഷം രണ്ടു പിരി വലത്തേക്ക് കൂട്ടുക .അപ്പോൾ എൻജിൻ ഇരപ്പു കൂടും ..എഞ്ചിൻ ഓഫ് ആക്കുക അതിനു ശേഷം
പിന്നീട “A” അടയാളപെടുതിയിരിക്കുന്ന പൈലറ്റ് എയർ അട്ജെസ്റെർ വലത്തേക്ക് Maximum മുറുക്കുക ...തുടർന്ന് ഒരു പിരിക്കു (360 degree) ഇടതു ഭാഗത്തേക്ക് ഓപ്പണ് ആക്കുക .കുറച്ചു എയർ സ്റ്റാർട്ട് ആക്കുമ്പോൾ എഞ്ചിൻ ലേക്ക് കയറാൻ വേണ്ടി യാണിത് ..തുടർന്ന് എഞ്ചിൻ സ്റ്റാർട്ട് ആക്കുക അപ്പോൾ എൻജിൻ ഓഫ് ആകുന്നെങ്കിൽ ഒരു പിരി കൂടി(180 degree) കൂട്ടുക ..തുടർന്ന് സ്റ്റാർട്ട് അയ വണ്ടിയുടെ Air adjuster ഇടത്തോട്ടു ഓപ്പണ് ആക്കുക .ഇങ്ങിനെ കുറേശ്ശെ ഓപ്പണ് ആക്കുമ്പോൾ ഒരു പോയിന്റ് ൽ എത്തുമ്പോൾ വണ്ടി തനിയെ RPM കൂടി ഇരക്കും അപ്പോൾ ആ പോയിന്റ് കണക്കാക്കി പൈലറ്റ് എയർ Adjustment നിര്ത്തുക..തുടർന്ന് Slow speed adjester ഇടതു ഭാഗത്തേക്ക് കുറയ്ക്കുക വണ്ടി എഞ്ചിൻ ഓഫ് അകത്തെ ഫട് ..ഫട് ...ഫട് സബ്ദം നില്കുന്ന Idle position ആകുമ്പോൾ കാർബുറെറ്റോർ ട്യുണ് ആയി.
.
NOTE - വണ്ടി സ്പീഡ് ആൻഡ് ലോഡ് കണ്ടിഷനിൽ Axilarator കൊടുത്തു പോകുമ്പോൾ എയർ ഫ്ലോ നിയന്ത്രികുന്നത് Throttle നു ഉള്ളിലെ Needle lock ആണ്.Carburattor നു മുകളിലെ അടപ്പ് തുറന്നു[Slide cap] വേണം ഇതു അട്ജെസ്റ്റ് ചെയ്യാൻ Needle ലെ മൊത്തം “ 5 “ ട്രാക്ക് കളിൽ “3 ‘ആമത്തെ ആണ് ശരി .. പെട്രോൾ ജെറ്റ് - നമ്പർ” 90 “ ആണ് ഉപയോഗിക്കേണ്ടത്.. സകലം Practice വേണ്ട പ്രക്രിയ ആണ്.. ചിത്രങ്ങൾ കമന്റ് ബോക്സിൽ

Final settings
കാർബുറെറ്റോർ ട്യുണ് അക്കിയിട്ട് Timing ഒന്നു കൂടി ടെൽകോ യുണിറ്റ് മാത്രം കറക്കി അട്ജെസ്റ്റ് ചെയ്താൽ ചെയ്താൽ ഈ പ്രക്രിയ പൂർണമാകും.. ...എൻജിൻ ട്യുണ്നിങ്ങ് ശരിയല്ലെങ്കിൽ Accelarator കൊടുക്കാതെ ഇറക്കം ഇറങ്ങുമ്പോൾ ഓട്ടത്തിൽ ഇടകിടക്ക് ടഫ് ..ടഫ് എന്ന് പൊട്ടൽ സൌണ്ട് കേള്ക്കും..ശരിയാണെങ്കിൽ വെറും എൻജിൻ ഇരപ്പു മാത്രമേ ഇറക്കം ഇറങ്ങുമ്പോൾ കെൾക്കൂ.. എൻജിൻ തേയ്മാനം അനുസരിച് ഈ എൻജിൻ റ്റ്യുണിംഗ് പ്രക്രിയയിൽ മാറ്റം ഉണ്ടാകും

NEW UCE ENGINE
പുതിയ യു സി ഇ മോഡൽ കാർബുറെറ്റോർ റ്റ്യുണിംഗ് മാത്രമേ ഉള്ളൂ ..ആദ്യം സ്ലോ-സ്പീഡ് അട്ജുസ്റെർ[Throttle valve adjuster] സകലം കൂട്ടി വെക്കുക പൈലറ്റ് എയർ സ്ക്രു മാക്സിമം മുറുക്കിയിട്ട് സകലം ലൂസ് ആക്കുക വണ്ടി സ്റ്റാർട്ട് ആക്കുക.പൈലറ്റ് എയർ സ്ക്രു കുറേശ്ശെ ലൂസ് ആക്കുക ഒരു പോയിന്റ്ൽ എത്തുമ്പോൾ എൻജിൻ RPM തനിയെ കൂടും ..അവിടെ നിർത്തുക തുടർന്ന് സ്ലോ സ്പീഡ് സാധാരണ നിലയിലേക്ക് അട്ജുസ്റെർ കുറയ്ക്കുക ..പ്ലഗ് ഗ്യാപ് കറക്റ്റ് ചെയ്യുക ..എയർ ഫിൽറ്റർ ക്ലീൻ ,ക്ലെച് കറക്റ്റ് ആണോ എന്ന് നോക്കുക പ്രൈമറി ചെയിൻ ലൂസ് ആണെങ്കിൽ മുറുക്കുക സംഗതി കഴിഞ്ഞു..Fuel Injector ഉള്ള മോഡൽ ആണെങ്കിൽ മറ്റു കാര്യങ്ങൾ നോക്കിയാൽ മതി...
NOTE
പോസ്റ്റ്കൾ സാങ്കേതിക വിദ്യ തിയറി രൂപത്തിൽ പഠിച്ചവർക്ക് വേണ്ടി ഉള്ളതല്ല ... ബുള്ളെറ്റ് എൻജിൻ റ്റ്യുണിംഗ് പ്രക്ടികൽ ബേസിഡ് & വർക്ക് ഷോപ്പ് ലെവൽ ടൈപ്പ് ആണ്.. സ്വന്തമായി മെയിൻന്റിനൻസ് അറിയാത്തവർ ഓൾഡ് മോഡൽ വാങ്ങി കുഴപ്പത്തിൽ അകതിരിക്കുന്നതാണ് ബുദ്ധി..അവർക്ക് പറ്റിയത് പുതിയ മോഡൽ തന്നെ ആണ്. ബുള്ളെറ്റ് ടെക്കി പോസ്റ്റ് സാങ്കേതിക കാര്യങ്ങൾ അറിയാൻ താൽപര്യമുള്ള സുഹൃത്തുക്കൾക്ക് വേണ്ടി പോസ്റ്റ് ചെയ്തത് ആണ്...മറ്റു ബൈക്ക്കൾ ബാധകമല്ല .

ParthaN
ParthaN
Administrator
Administrator

Posts : 77
Join date : 2010-11-13
Age : 37

Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum